പത്തനംതിട്ട: യാത്രക്കാരിയെ പീഡിപ്പിക്കാൻ ഡ്രൈവറുടെ ശ്രമമെന്നു പരാതി. പത്തനംതിട്ട ഡിപ്പോയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിൽ ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. ശനിയാഴ്ച പുലർച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്
ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാർഥിനി ഇ മെയിൽ വഴി പരാതി നൽകി. പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് ഓഫിസർ അന്വേഷണം തുടങ്ങി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെതിരെയാണ് പരാതി.
