മനാമ: 50,000 ദീനാറിന്റെ ലഹരിവസ്തുക്കളുമായി ഏഷ്യൻ വംശജൻ പിടിയിലായി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് കീഴിലെ ആന്റിഡ്രഗ് വിഭാഗമാണ് 34കാരനെ ഒരു കിലോ തൂക്കംവരുന്ന ചരസ്സുമായി പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
വിൽപന നടത്താനായി സൂക്ഷിച്ചിരുന്നതായാണ് പ്രതി മൊഴി നൽകിയത്. പ്രതിയെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്. മയക്കുമരുന്ന് സംബന്ധമായ പരാതികൾ 996 -ൽ വിളിച്ച് പൊതുജനങ്ങൾക്ക് നൽകാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.