മനാമ: സ്റ്റാർവിഷൻ ഇവന്റസിന്റെ ബാനറിൽ ശ്രീ കൊച്ചു ഗുരുവായൂർ സേവാ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ വിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി കലാകാരൻമാർ ബഹ്റൈനിലെത്തി. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അയ്യപ്പ വിളക്ക് സംഘാടകർ ഇവരെ സ്വീകരിച്ചു.
തൃശൂരിൽ നിന്നുള്ള മച്ചാട് തങ്കരാജിന്റെ നേതൃത്വത്തിൽ നാട്ടിൽനിന്നുള്ള പതിനൊന്നോളം പ്രഗത്ഭ കലാകാരൻമാർ ഉടുക്ക് പാട്ടിനൊപ്പം താളം ചവുട്ടി ആയിരിക്കും ഈ അയ്യപ്പ വിളക്ക് മഹോത്സവം കൊണ്ടാടുക. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഡിസംബർ 16 ന് രാവിലെ 5.30 മണിക്ക് മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന അയ്യപ്പ വിളക്ക് മഹോത്സവം രാത്രി 9 മണിയോടെ സമാപിക്കും.
അയ്യപ്പ വിളക്കിനായുള്ള ഒരുക്കങ്ങളെല്ലാം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി 38018500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.