തൃശ്ശൂര്‍: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ’യുടെ ലേഖനത്തിൽ പറയുന്നു. മണിപ്പുരിലും യു.പി.യിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള് ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കും മുഖപത്രത്തിൽ രൂക്ഷവിമര്‍ശനം. കരുവന്നൂർ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. മണിപ്പുര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പുർ കത്തിയപ്പോൾ ഈ ആണുങ്ങള് എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാർട്ടി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ഇവർക്ക് ആണത്തമുണ്ടായിരുന്നോ എന്ന് ജനങ്ങൾ ചോദിക്കുന്നതായി മുഖപത്രം പറയുന്നു. മണിപ്പുര്‍ കലാപം ജനാധിപത്യബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ വിഷയം മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനങ്ങള്‍ ജാഗരൂകരാണെന്നും പത്രം മുന്നറിയിപ്പ് നൽകുന്നു. പ്രസ്താവനയ്ക്കെതിരെ കത്തോലിക്കാ കോൺഗ്രസ് തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന് മുന്നിൽ പ്രതിഷേധധർണ നടത്തി. ബി.ജെ.പിയുടെ അപ്രഖ്യാപിത സ്ഥാനാർഥിയുടെ പ്രസ്താവന തങ്ങൾക്കു ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് മറ്റ് പാർട്ടികൾ. സ്വന്തം പാർട്ടിക്ക് തൃശ്ശൂരിൽ പറ്റിയ ‘ആണുങ്ങൾ’ ഇല്ലാത്തതുകൊണ്ടാണോ ഇദ്ദേഹം ജില്ലയിൽ ആണാകാൻ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ നേരത്തെ കൗതുകമുയർത്തിയിട്ടുണ്ടെന്നും മുഖപത്രം വിലയിരുത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കിയില്ല. സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ടെന്നും കത്തോലിക്കാസഭ വിമർശിക്കുന്നു.
Trending
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
- കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്റൈൻ
- ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
- ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
- യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു