തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം. കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി ധാന്യങ്ങൾ ഒഴികെയുള്ള തനത് കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ അനുമതിനൽകാനും മന്ത്രി സഭ യോഗത്തിൽ തീരുമാനമായി.
മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായം ബെവ്കോ ആരംഭിക്കും.
ഐടി പാർക്കുമായി ബന്ധപ്പെട്ട മേഖലയിൽ കർശന വ്യവസ്ഥകളോടെ മദ്യം നൽകാൻ ലൈസൻസ് നൽകും. ആദിവാസി വിഭാഗങ്ങളിൽ നിന്ന് 100 യുവജനങ്ങൾക്ക് അധിക തസ്തിക ഉണ്ടാക്കി സിവിൽ എക്സൈസ് ഓഫീസർമാരായി നിയമിക്കാനും തീരുമാനം.
