തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കുന്നു. നഷ്ടപരിഹാരം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് ഐ.ടി. വിഭാഗമാണ് പോര്‍ട്ടല്‍ തയ്യാറാക്കുന്നത്.
അപേക്ഷയില്‍ അവശ്യപ്പെടേണ്ട വിവരങ്ങള്‍ സംസ്ഥാന ദുരന്തനിവാരണവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായാല്‍ ഉടന്‍ അപേക്ഷ ക്ഷണിച്ച് തുടങ്ങും. ആശ്രിതര്‍ക്ക് സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. പോര്‍ട്ടല്‍ പൂര്‍ത്തിയായാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. പുതിയ മാനദണ്ഡങ്ങള്‍പ്രകാരം മരണപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ പൂര്‍ത്തിയാക്കിയാലേ നഷ്ടപരിഹാര വിതരണം സുഗമമാകൂ.
നഷ്ടപരിഹാരം അവകാശപ്പെടുന്ന ആശ്രിതരുടെ അര്‍ഹത വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ച് അപേക്ഷകള്‍ തഹസില്‍ദാര്‍മാര്‍ക്കു നല്‍കും. കൂടാതെ പരാതിപരിഹാരത്തിനും പ്രത്യേക സംവിധാനമുണ്ടാവും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.