തിരുവനന്തപുരം : കുഞ്ഞ് ഏയ്ഡന്റെ സാന്നിധ്യത്തില്‍ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് ഇവരുവരും വിവാഹിതരായത്. തടസ്സങ്ങള്‍ നീങ്ങി പുതുവര്‍ഷത്തില്‍ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിലാണ് കുടുംബം
പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് പുതുസ്വപ്നങ്ങളുമായി അനുപമയും അജിത്തും ഒപ്പം കുഞ്ഞു ഏയ്ഡനും കടക്കുകയാണ്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നേടിയ കുഞ്ഞുമായാണ് വിവാഹം രജിസ്ട്രര്‍ ചെയ്യാനായി ഇരുവരും മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് എത്തിയത്. ഏറെ വിവാദങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും കടന്നുപോയ 2021ന്റെ അവസാന ദിനം, ജീവിത്തിലെ പ്രധാനപ്പെട്ട ദിവസമായി മാറിയതില്‍ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു.