കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി ആമസോണ്‍. എന്നാൽ ആമസോണ്‍ കോര്‍പ്പറേറ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും ആമസോണ്‍ വ്യക്തമാക്കി. ദിവസ വേതനക്കാർക്കും കരാര്‍ ജീവനക്കാര്‍ക്കും വെയര്‍ഹൗസ് ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സേവനം ലഭ്യമല്ല.
ഓഫീസില്‍ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് . ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ആമസോണ്‍ അറിയിച്ചു.