കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരായ പരാതി ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണത്തിന് ആയുസ് ഉണ്ടായില്ല. കെട്ടിച്ചമച്ച ആരാപണങ്ങള്‍ ഇനിയും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ധര്‍മ്മടത്ത് എല്‍ഡിഎഫിന്റെ കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്.സര്‍ക്കാരിനെതിരെ വ്യാജകഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ അഴിമതി നടത്തിയെന്ന് പ്രചാരണം. എന്നാല്‍ ഇതിന് വലിയ ആയുസ് ഉണ്ടായില്ല. ആ ആയുസ് ഇല്ലാത്തത് ഈ പറഞ്ഞയാള്‍ ആര്‍ക്കെതിരെയാണോ ഉന്നയിച്ചത് ആയാള്‍ ആ ദിവസം തിരുവനന്തപുരത്ത് ഇല്ലായിരുന്നു. അത് വ്യക്തമായിട്ടും ചിലര്‍ വിടാന്‍ തയ്യാറാല്ലാതെ വീണ്ടും പ്രചരണം നടത്തുന്ന നിലയുണ്ടായി. പിന്നീടാണ് യഥാര്‍ഥ കള്ളി വെളിച്ചാത്താവുന്നത്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമായി വന്ന വാര്‍ത്തയാണെന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും ഇല്ലാത്തൊരുസംഭവം ഉണ്ടെന്ന് വരുത്താനുള്ളനീക്കങ്ങളാണ് നടന്നതെന്ന് ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യമായെന്നും പിണറായി പറഞ്ഞു. ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്. വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. കേന്ദ്രത്തിനെതിരെ, കേന്ദ്ര നയത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല. കേരളത്തിന് വേണ്ടി എതെങ്കിലും ഒരു ഘട്ടത്തിൽ ഈ എംപിമാർ ശബ്ദിച്ചുവോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി