കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതി അടച്ചിടാന്‍ ഉത്തരവ്. മൂന്ന് ദിവസത്തേക്കാണ് കേടതി അടച്ചിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയും ലക്നൗ ബഞ്ചും മാര്‍ച്ച് 19 മുതല്‍ 21 വരെ അടച്ചിടും.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോടതി മുറികളും പരിസരവും ശുചീകരിക്കുന്നതിനാണ് കോടതി മൂന്ന് ദിവസം അടച്ചിടുന്നതെന്ന് കോടതി വൃത്തങ്ങള്‍ അറിയിച്ചു. അവധി പ്രഖ്യാപിച്ച മൂന്നു ദിവസങ്ങളിലും കോടതിയില്‍ വിചാരണ ഉണ്ടായിരിക്കുന്നതല്ല.
അവധി ദിനങ്ങള്‍ക്ക് പകരം ഏപ്രില്‍ നാല്, ജൂണ്‍ ഒന്ന്, ജൂണ്‍ രണ്ട് എന്നി തിയതികളില്‍ കോടതി പ്രവര്‍ത്തിക്കും. മാര്‍ച്ച് 23, 24 തിയതികളില്‍ പുതിയ കേസുകളാണ് പരിഗണിക്കുക. മാര്‍ച്ച് 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ മേല്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന കേസുകള്‍ പരിഗണിക്കുമെന്നും എന്നും കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ ഇതുവരെ പതിനാറ് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്