തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമല്ല, ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവർക്കും കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ് വേണമെന്നു കേരളം സർക്കാർ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. വിദേശത്ത് നിന്ന് വരുന്ന എല്ലാവര്ക്കും ഇതോടെ കോവിഡ് പരിശോധന നിർബന്ധമാകും. കോവിഡ് ഉള്ളവരും ഇല്ലാത്തവരും ഒരുവിമാനത്തിൽ വരുമ്പോഴുള്ള രോഗവ്യാപനം തടയാനാണ് ഇത്തരമൊരു നീക്കമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. നേരത്തെ ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമായിരുന്നു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. ഇത് പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. പ്രവാസികളിൽ പലരും ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ഇത്തരത്തിൽ സാധാരണക്കാരായ പ്രവാസിമലയാളികൾക്ക് കോവിഡ് ടെസ്റ്റിനുള്ള ഭാരിച്ച ചെലവ് കൂടി താങ്ങാനാകുന്നതിലും അപ്പുറമാണ്. പല പ്രവാസി സംഘടനകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍