ആലപ്പുഴ: അനിയനെ കുത്തി പരിക്കേൽപ്പിച്ച ശേഷം മൂത്ത സഹോദരൻ തൂങ്ങി മരിച്ച നിലയിൽ. മാവേലിക്കരയിൽ ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്. മാവേലിക്കര കല്ലുമല പുതുച്ചിറ ചിത്രേഷിനെ (42) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തേറ്റ സഹോദരൻ വിനേഷിനെ (38) പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷ് ചികിത്സയിലാണ്.