മനാമ: അൽ ഹെക്മ ഇന്റർനാഷണൽ സ്കൂൾ 2023 ലെ ഇരുപത്തിയെട്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. മേജർ ജനറൽ ഡോ. മുബാറക് നജ്ം, അൽബാദർ ഗ്രൂപ്പ് ചെയർപേഴ്സൺ ഫരീദ് ബാദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾ ഡയറക്ടറേറ്റ് ഡയറക്ടർ ലുൽവ അൽ മുഹന, സ്കൂൾ പ്രസിഡന്റ് ഡോ. മോന റാഷിദ് അൽ സയാനി, സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ മോഹൻദ് അൽ-അന്നി, ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ഡോ. ആദൽ ഹമദ്, സ്കൂൾ പ്രിൻസിപ്പൽ മായ ഹാർബ്, ക്ഷണിക്കപ്പെട്ട അതിഥികൾ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
“മികച്ച റോൾ മോഡൽ വിദ്യാർത്ഥി” അവാർഡ് സൗദ് ഷെരീദയ്ക്ക് നൽകി. കൂടാതെ, പഠനത്തിലുടനീളം കഠിനാധ്വാനം പ്രകടിപ്പിക്കുകയും ഉയർന്ന അക്കാദമിക് പ്രകടനവും ശ്രദ്ധേയമായ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി നേടുകയും, മാതൃകാപരമായ പെരുമാറ്റവും അസാധാരണമായ വ്യക്തിഗത ജീവിത നൈപുണ്യവും നിലനിർത്തുകയും ചെയ്ത വിദ്യാർത്ഥിക്ക് നൽകുന്ന “വാലഡിക്റ്റോറിയൻ” അവാർഡ്, അലി അബ്ദുൽറഹീം കരസ്ഥമാക്കി.