കൊറോണ വൈറസ് പടർന്നതിനെത്തുടർന്നുണ്ടായ പ്രെത്യേക സാഹചര്യത്തിൽ യു.എ.ഇഎയിൽ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യാ സർവീസുകളിൽ മാറ്റം വരുത്തി.അടുത്ത മാസം 30 വരെ കേരളത്തിലേയ്ക്ക് അടക്കമുള്ള സർവീസുകളാണ് പുനഃക്രമീകരിച്ചത്.എന്നാൽ, സമയത്തിൽ മാറ്റമില്ലെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 04-207 9400 എന്ന നമ്പറിൽ വിളിക്കാം
കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ പുതുക്കിയ സമയക്രമങ്ങൾ
മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എ.ഐ 933 തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ സർവീസ് നടത്തും
മാർച്ച് 21 മുതൽ എപ്രിൽ 30 വരെ ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എ.ഐ 934 തിങ്കൾ ബുധൻ വെള്ളി
മാർച്ച് 20 മുതൽ ഏപ്രിൽ 29 വരെ തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുള്ള എ.ഐ 967 ചൊവ്വ, വ്യാഴം, ശനി ഞായർ
മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എ.ഐ 968 തിങ്കൾ, ബുധൻ, വെള്ളി, ഞായർ
മാർച്ച് 20 മുതൽ ഏപ്രിൽ 29 വരെ കോഴിക്കോട് നിന്ന് ഷാർജയിലേക്കുള്ള എ.ഐ 997 ചൊവ്വ, വ്യാഴം, ശനി, ഞായർ
മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെ ഷാർജയിൽ നിന്ന് കോഴിക്കോടേക്കുള്ള ഐ.ഐ 998 തിങ്കൾ, ബുധൻ, വെള്ളി, ഞായർ
മാർച്ച് 17 മുതൽ ഏപ്രിൽ 30 വരെ കോഴിക്കോട് നിന്നും ദുബായിലേക്കുള്ള എ.ഐ 937 ദിവസേന
മാർച്ച് 17 മുതൽ ഏപ്രിൽ 30 വരെ ദുബായിൽ നിന്നും കോഴിക്കോടേക്കുള്ള എ.ഐ 938 ദിവസേന