തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ആധുനിക വല്‍ക്കരണം പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതി റിപ്പോര്‍ട്ട് കൈമാറി. സമിതി ചെയര്മാന് ഡോ. ആര്.ശശി കുമാറിന്റെ നേതൃത്വത്തിലുള്ള പഠന സമിതിയാണ് ഇന്നലെ സഹകരണ മന്ത്രി വി.എന്‍. വാസവന് റിപ്പോര്‍ട്ട് കൈമാറിയത്. 15 ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എസ്. രാജേഷ്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എംഡി എം. ബിനോയ്കുമാര്‍, നബാര്‍ഡ് റിട്ടയര്‍ഡ് ജനറല്‍ മാനേജര്‍ കെ.റ്റി. ഉമ്മന്‍, ധനകാര്യ വകുപ്പ് ഡജോയിന്റ് സെക്രട്ടറി എ.ആര്. ബിന്ദു, തിരുവനന്തപുരം പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ഇ.ജി. മോഹന്‍, ഇരിട്ടി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് റിക്കവറി ഓഫീസര്‍ പി.കെ.ജയരാജന്, അഡീഷണല്‍ രജിസ്ട്രാറും കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ എസ്. ശ്രീജയ എന്നിവരാണ് ഉന്നതതല സമിതി അംഗങ്ങള്‍.
