ബെംഗളൂരു: ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ആഫ്രിക്കന്‍ വംശജനായ ജോയല്‍ മല്ലു എന്ന കോംഗോ പൗരൻ മരിച്ചു. മയക്കുമരുന്ന് കടത്തിയെന്നാരോപിച്ച് ഞായറാഴ്ച രാത്രിയാണ് 27 കാരനായ കോംഗോ സ്വദേശിയെ ജെ.സി നഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
മരണവിവരമറിഞ്ഞ ആഫ്രിക്കൻ അസോസിയേഷൻ അംഗങ്ങൾ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. ഇത് ലോക്കപ്പ് മരണമാണെന്നും മരണത്തിന് പോലീസാണ് ഉത്തരവാദികൾ എന്നും പ്രതിഷേധക്കാർ ആരോപിച്ചു.
കസ്റ്റഡി മരണത്തെ തുടർന്ന് തിങ്കളാഴ്ച പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ ആഫ്രിക്കൻ സംഘത്തിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിനാൽ ജെസി നഗറിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
