ചെന്നൈ: നടനും സംവിധായകനുമായ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ടിവി സീരിയലിന്റെ ഡബ്ബിംഗ് സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ‘ജയിലർ’ ആണ് മാരിമുത്തിവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ വില്ലൻ വേഷത്തിലായിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.1999ലാണ് അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സീരിയലിലും തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് മാരിമുത്തു. 2008ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2014ൽ പുറത്തിറങ്ങിയ ‘പുലിവാൽ’ എന്ന ചിത്രത്തിന്റെ സംവിധായകനും അദ്ദേഹമാണ്.