കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണം എന്നാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായി തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. നിരവധി വിദ്യാർഥികൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. ഇവരെ തൊട്ടടുത്ത കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റവരെല്ലാം വിദ്യാർഥികളാണെന്നാണ് വിവരം.
Trending
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- നേഹയും അന്തരവും പാഠപുസ്തകത്തിൽ
- 90 ഡിഗ്രി പാലത്തിന് ശേഷം, 100 കോടിയുടെ റോഡിന് നടുവിൽ നിറയെ മരങ്ങൾ! എന്ത് വിധിയെന്ന് നാട്ടുകാർ
- ബഹ്റൈന്‍ 139 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ നാടുകടത്തി
- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി