കൊല്ലം: ചിതറ മുള്ളിക്കാട് ജംഗ്ഷനിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലായി സ്വദേശി നൗഷാദ് 43 വയസ്സാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറര മണിയോടെ ആയിരുന്നു അപകടം. മരിച്ച നൗഷാദിനു രണ്ടു മക്കളാണ്. മൃതദേഹം കടക്കൽ താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലാണ്.

