അബുദബി :ഷെമീലിനെ മരിച്ച നിലയിൽ അബുദബിയിൽ കണ്ടെത്തി.
കഴിഞ്ഞ ഒരു മാസമായി ഇയാളെ കാണാനില്ലായിരുന്നു.അബുദാബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ.
മാർച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് മുസഫയിലെ താമസസ്ഥലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്
തൃശൂർ ഒരുമനയൂർ കാളത്തുവീട്ടിൽ സലീം – സഫീനത്ത് ദമ്പതികളുടെ മകൻ ഷെമീലിനെയാണ്(28) മരിച്ച നിലയിൽ കണ്ടെത്തിയത്.