മനാമ: ആംആദ്മി കമ്മ്യൂണിറ്റി ബഹ്റൈൻ 75-മത് ഇന്ത്യൻ സ്വതന്ത്രദിനാഘോഷങ്ങൾ സെഗായ റെസ്റ്റാന്റിൽ വിവിധ കലാപരിപാടികളോടെ നടന്നു. പരിപാടിയിൽ ബഹ്റൈൻ സമൂഹത്തിന്റെ വിവിധ കോണിൽനിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. സെക്രട്ടറി ലിജേഷ് മൈക്കിൾ സ്വാഗതം പറയുകയും കൺവീനർ സണ്ണി ഹെന്ററി അധ്യക്ഷത വഹിക്കുകയും മുഖ്യ രക്ഷാധികാരി കെ ആർ നായർ ഉൽഘാടനം ചെയ്യുകയും ചെയ്തു.
ഇന്ത്യയിൽ ആംആദ്മി യുടെ ഉദയത്തെ കുറിച്ചും, ഈ കാലഘട്ടത്തിൽ ആം ആദ്മിയെ പോലെയുള്ള യഥാർത്ഥ വിപ്ലവ പാർട്ടികളുടെ അനിവാര്യതയെ പറ്റിയും ആശംസാപ്രസംഗത്തിൽ നിസാർ കൊല്ലം ഊന്നി പറഞ്ഞു. രാജ്യവും പൊതു മേഘലാ സ്ഥാപനങ്ങളും എന്തിന് എം.എൽ.എ സ്ഥാനങ്ങൾ വരെ വിപ്പനച്ചരക്കാകുന്ന വർത്തമാന കാല ഇന്ത്യയിൽ കെജ്റിവാൾ നയിക്കുന്ന ആം ആദ്മി വ്യതിരിക്തമായിരിക്കുന്നത് എങ്ങനെയെന്ന് സരസമായി പങ്കജ് നാഭൻ വിശദീകരിച്ചു.
7പേർ പങ്കെടുത്ത പ്രസംഗ മത്സരത്തിൽ “സ്വതന്ത്ര നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ ശ്രീ കമാൽ ഒന്നാം സമ്മാനവും രഞ്ജൻ രണ്ടാം സമ്മാനത്തിനും അർഹനായി. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിക്കുകയും ചെയ്തു. എൻ.എസ്.എം ശെരീഫ് നന്ദി പ്രകാശിപ്പിക്കുകയും സ്നേഹവിരുന്നോടെ 9:30pm ന് പരിപാടികൾ അവസാനിക്കുകയും ചെയ്തു.