ഇടുക്കി: പൂപ്പാറയില്‍ വിറക് മുറിയ്ക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവിന് ദാരുണാന്ത്യം. മൂലത്തറ കോളനി സ്വദേശി വിഘ്നേഷാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവാവിന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. വിഘ്നേഷ് ജോലി ചെയ്തുവരുന്ന സ്ഥാപനത്തില്‍ ദൈനംദിന തൊഴിലിന്റെ ഭാഗമായി വിറക് മുറിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിറക് മുറിയ്ക്കുന്നതിനിടെ അവിചാരിതമായി യന്ത്രവാളിന്റെ ദിശ മാറുകയും വാള് വിഘ്നേഷിന്റെ കഴുത്തില്‍ കൊള്ളുകയുമായിരുന്നു. ഉടന്‍ തന്നെ മറ്റ് ജോലിക്കാരെത്തി വിഘ്നേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടയില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Trending
- ബഹ്റൈന്‍ റോയല്‍ ഷീല്‍ഡ്സ് 55ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ്
- വെബ് ഉച്ചകോടി 2025ല്‍ തംകീന്‍ 16 ബഹ്റൈനി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു
- ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിച്ചു
- ബിഗ്സ് 2025ൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് മൂന്നാം സ്ഥാനം
- ഓരോ പൗരന്റേയും ചികിത്സാചെലവ് കുറയ്ക്കും, അതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – പ്രധാനമന്ത്രി
- ഫോറടിച്ച് സെഞ്ച്വറി തികച്ച് കോഹ്ലി, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
- ഐ.വൈ.സി.സി ബുദയ്യ ഏരിയ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണവും ഏരിയ കൺവെൻഷനും, സംഘടിപ്പിച്ചു