സിൽവർ സിറ്റി: ലോകത്തെ നടുക്കി അമേരിക്കയിലെ മിസിസിപ്പിയിലുണ്ടായ കൊടുങ്കാറ്റ്. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലുമായി നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊടുങ്കാറ്റിൽ ഇതുവരെ 23 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. യഥാർത്ഥ കണക്കുകൾ പുറത്തുവരുമ്പോൾ മരണസംഖ്യ ഉയരുമോയെന്ന ഭയത്തിലാണ് അധികൃതർ.
ഒരു ദിവസത്തിൽ 11 ചുഴലിക്കാറ്റുകളാണ് ഈ മേഖലയിൽ ആഞ്ഞടിച്ചത്. ഇതാണ് ദുരന്തത്തിന്റെ തീവ്രത വർധിക്കാൻ കാരണം. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വൈദ്യുതിയും റോഡ് ഗതാഗതവും താറുമാറായി. മിസിസിപ്പി പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
“ഇതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല,” രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബ്രാണ്ടി ഷോവ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇത് ഒരു വലിയ ചെറിയ പട്ടണമായിരുന്നു, ഇപ്പോൾ അത് ഇല്ലാതായി” അദ്ദേഹം കൂട്ടിച്ചേർത്തു.