മൂവാറ്റുപുഴ∙ സഹപ്രവർത്തകർക്കെതിരെ ആരോപണങ്ങളുന്നയിച്ച് പൊലീസുകാരൻ ജീവനൊടുക്കി. മൂവാറ്റുപുഴയിലാണ് സംഭവം. കളമശേരി എആര്‍ ക്യാംപിലെ ഡ്രൈവര്‍ ജോബി ദാസ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരാണ് മരണത്തിന് ഉത്തരവാദികളെന്നു ജോബി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കി. മൃതദേഹം കാണാൻ സഹപ്രവർത്തകർ വരരുതെന്നും കുറിപ്പിലുണ്ട്. നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തി; പ്രതി ആൻസണെ കാപ്പ ചുമത്തി ജയിലിലടച്ചു.ജോബിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. കൂടെ ജോലി ചെയ്യുന്നവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ കുറിപ്പിലുള്ളത്. തന്റെ ശമ്പളം കൂട്ടുന്നതിനെതിരെ സഹപ്രവർത്തകർ ഗൂഢാലോചന നടത്തിയെന്ന ആരോപണം കുറിപ്പിലുണ്ട്.
കുറച്ചു നാളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ജോബി വ്യക്തമാക്കി. തന്നെ ദ്രോഹിച്ചവരുടെയും മരണത്തിനു കാരണക്കാരായവരുടെയും പേര് ഉൾപ്പെടെ ജോബി ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. മരണശേഷം തന്റെ മൃതദേഹം കാണാൻ പോലും ഇവരെ അനുവദിക്കരുതെന്നും എഴുതിയിട്ടുണ്ട്. ‘‘വലിയ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ഒരൊറ്റ ഇൻക്രിമെന്റ് പോലും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല എന്റെ ഇന്‍ക്രിമെന്റ് പൊയിട്ടുള്ളത്. എനിക്ക് ഇനി ജീവിക്കാൻ താൽപര്യമില്ല’’ കുറിപ്പിൽ വ്യക്തമാക്കി. വിഷമിക്കരുതെന്നും അമ്മയെ നന്നായി നോക്കണമെന്നും മക്കളോടായി ജോബി കുറിച്ചു. നന്നായി പഠിച്ച് പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കണമെന്നും അമ്മയെ നന്നായി നോക്കണമെന്നുമാണ് ജോബി മക്കൾക്കായി കുറിച്ചത്.
Trending
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ
- ‘ചോദ്യപ്പേപ്പർ ചോർന്നു’: കുറ്റം സമ്മതിച്ച് ഷുഹൈബ്, ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു
- നഗരത്തിലെ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും; സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ
- മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
- കണ്ണൂരിൽ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ; നാട്ടുകാർ വളഞ്ഞു, കൈയ്യേറ്റം ചെയ്തു
- അംഗീകരിക്കാനാവില്ല; എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു