തൃശൂര്‍: അതിരപ്പള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് മരിച്ചു. കൊല്ലം സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വൈ വില്‍സനാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അതിരപ്പള്ളി മേഖലയില്‍ ഗതാത നിയന്ത്രണം ഉള്ളതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നടത്തുന്നില്ല. സഹപ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ വേണ്ടി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മലക്കപ്പാറ വളവില്‍ വച്ച് തടി കയറ്റിയ ലോറി ഇടിക്കുകയായിരുന്നു.
തലയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാട്ടിലേക്ക് ട്രാന്‍സ്ഫറിന് അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Trending
- ബഹ്റൈന്‍ റോയല്‍ ഷീല്‍ഡ്സ് 55ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ്
- വെബ് ഉച്ചകോടി 2025ല്‍ തംകീന്‍ 16 ബഹ്റൈനി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു
- ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിച്ചു
- ബിഗ്സ് 2025ൽ ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് മൂന്നാം സ്ഥാനം
- ഓരോ പൗരന്റേയും ചികിത്സാചെലവ് കുറയ്ക്കും, അതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – പ്രധാനമന്ത്രി
- ഫോറടിച്ച് സെഞ്ച്വറി തികച്ച് കോഹ്ലി, പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
- ഐ.വൈ.സി.സി ബുദയ്യ ഏരിയ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണവും ഏരിയ കൺവെൻഷനും, സംഘടിപ്പിച്ചു