കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 19 യാത്രക്കാരുമായി പറന്ന വിമാനം തകർന്നുവീണു. ശൗര്യ എയർലെെൻസിന്റെ വിമാനമാണ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണത്. 13 മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

