ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും വെല്ലുവിളിയായി നജാത ശിശുവിന് രോഗബാധ. വൈറസ് രോഗബാധ ഗര്‍ഭാവസ്ഥയില്‍ നിന്നും തന്നെ ശിശുവിന് ലഭിച്ചു. ലണ്ടനിലാണ് സംഭവം . ലണ്ടനിലെ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നുവെന്ന് മിഡില്‍സെക്സ് സര്‍വ്വകലാശാലാ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗര്‍ഭിണിയായിരിക്കെ കടുത്ത ന്യൂമോണിയാ ബാധമൂലമാണ് യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയായത്. പ്രസവത്തിന് മുമ്പ് യുവതിക്കും പ്രസവശേഷം കുട്ടിക്കും കോവിഡ്-19 സ്ഥിരീകരിച്ചു. അമ്മയേയും കുഞ്ഞിനേയും പ്രത്യേകം പരിചരണവിഭാഗങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.ഫെബ്രുവരി ആദ്യവാരത്തില്‍ ചൈനയിലും ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ലണ്ടനില്‍ 136 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.