ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ചേരമ്പാടി കോരഞ്ചാലിൽ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. ചപ്പുംതോട് കുമാർ 45 ആണ് മരിച്ചത്. ചപ്പന്തോട് നിന്നും ചേരമ്പാടി ടൗണിലേക്ക് നടന്നു വരുന്നവഴി ആണ് കാട്ടാന ആക്രമിച്ചത്. ഉച്ചയ്ക്ക് 2.45 യോടെ ആയിരുന്നു സംഭവം. കുമാർ സംഭവസ്ഥലത് വച്ച്തന്നെ മരണപ്പെട്ടു. ആന ആക്രമിച്ച വിവരം അറിഞ്ഞ വനപാലകർ എത്തി മൃതദേഹം വാരിയെടുത്ത് പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വനപാലകരുടെ മനുഷ്യത്വരഹിതമായ ചെയ്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നാട്ടുകാരും ബന്ധുക്കളും ചേരമ്പാടി ചുങ്കത്ത് റോഡ് ഉപരോധം നടത്തി. കുമാറിന്റെ ഭാര്യ:രാധിക. മക്കൾ:നന്ദിനി,സഞ്ചയ്. ഇതേഭാഗത്ത് വെച്ച് ഒന്നരമാസം മുമ്പ് സുനിത എന്ന യുവതിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തായി 14 ഓളം കാട്ടാന കൂട്ടമാണ് ആഴ്ചകളോളം തമ്പടിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച