പാലക്കാട്: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മത്സരത്തിൽനിന്ന് പിന്മാറി. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ. പി. സരിന് ഷാനിബ് പിന്തുണ പ്രഖ്യാപിച്ചു.
സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്.
സരിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഷാനിബ് അറിയിച്ചു. സി.പി.എമ്മില്‍ ചേരില്ല. സരിനായി പ്രചാരണത്തിനിറങ്ങും.
ഷാനിബ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന അഭ്യർത്ഥനയുമായി സരിന് രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നെങ്കിലും സരിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം മാറ്റുകയായിരുന്നു.
