ഭട്ടിൻഡ: ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പുണ്ടായ സംഭവത്തിൽ സൈനികൻ പിടിയിൽ. കഴിഞ്ഞ ദിവസം നാല് സൈനികരെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. പിടിയിലായ സൈനികന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, അന്വേഷണ പുരോഗതി വിശദീകരിക്കാൻ പഞ്ചാബ് പൊലീസ് ഇന്ന് ഉച്ചയ്ക്ക് 12ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.ഏപ്രിൽ 12ന് രാവിലെ 4.35നാണ് വെടിവയ്പ്പുണ്ടായത്. ഉറങ്ങിക്കിടന്ന നാല് സൈനികരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് പ്രതികൾ പ്രദേശത്തെ വനത്തിലേയ്ക്ക് കടന്നുകളയുകയായിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായി പഞ്ചാബ് പൊലീസ് നേരത്തേ അറിയിച്ചിരുന്നു. വെടിവയ്പ്പിന്റെ കാരണമെന്താണെന്നും ഇപ്പോൾ പിടികൂടിയ സൈനികന്റെ കൂടെയുണ്ടായിരുന്നത് ആരാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.80 മീഡിയെ റെജിമെന്റിലെ സൈനികരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം അല്ലെന്ന് പഞ്ചാബ് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായിരുന്നു. അതേ റൈഫിൾ തന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചത് എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്കയച്ചിരുന്നു.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
