കൊപ്പം(പാലക്കാട്): മുളയങ്കാവിലെ വാടകവീട്ടില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. മുളയങ്കാവ് താഴത്തെപുരയ്ക്കല്‍ ഷാജിയും (46) ഭാര്യ സുചിത്രയുമാണ് (37) മരിച്ചത്. മൃതദേഹങ്ങള്‍ അഴുകിയനിലയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇവരുടെ മരണം പുറലോകമറിയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷാജിയെ പുറത്തുകാണാത്ത സാഹചര്യത്തില്‍, വീട്ടുടമ മുളയങ്കാവ് സ്വദേശി ഇവരെ തിരക്കിയെത്തിയതായിരുന്നു. വീട് അടച്ചിട്ട നിലയിലായിരുന്നു.തുടര്‍ന്ന്, ഇവരുടെ ബന്ധുവീടുകളില്‍ അന്വേഷിച്ചു. വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വാടകവീട്ടിലെത്തിയത്. മുറിയുടെ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന്, സമീപവാസികളെയും കൊപ്പം പോലീസിലും വിവരമറിയിച്ചു. വീടിന്റെ മുന്‍വശത്തെ വാതില്‍ പുറത്തുനിന്നും അടുക്കളഭാഗത്തെ വാതില്‍ അകത്തുനിന്നും പൂട്ടിയനിലയിലാണ്. കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം മുറിയിലും ഭര്‍ത്താവിന്റെ മൃതദേഹം അടുക്കളയില്‍ തൂങ്ങിയനിലയിലും കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിനുസമീപം രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇരുമൃതദേഹങ്ങള്ക്കും ദിവസങ്ങളുടെ പഴക്കമുള്ളതായാണ് സൂചന. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. ഹരിദാസ്, ഒറ്റപ്പാലം സി.ഐ. എം. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു. മരിച്ച ഷാജിയുടെയും സുചിത്രയുടെയും അഞ്ചാംക്ലാസില്‍ പഠിക്കുന്ന മകന് അര്ജുന് കഴിഞ്ഞ കുറച്ചുദിവസമായി ഷാജിയുടെ അമ്മ ശകുന്തളയുടെ കൂടെയാണ് താമസം. ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപത്തുതന്നെയാണ് അമ്മയുടെയും താമസം. അഞ്ചുവര്‍ഷമായി ഷാജിയും ഭാര്യയും മകനും വാടകവീട്ടിലാണ് താമസം.
Trending
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ
- ‘ചോദ്യപ്പേപ്പർ ചോർന്നു’: കുറ്റം സമ്മതിച്ച് ഷുഹൈബ്, ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു
- നഗരത്തിലെ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും; സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ
- മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
- കണ്ണൂരിൽ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ; നാട്ടുകാർ വളഞ്ഞു, കൈയ്യേറ്റം ചെയ്തു
- അംഗീകരിക്കാനാവില്ല; എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു