കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 82 വയസായിരുന്നു. 1962 ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു ചുനി ഗോസ്വാമി. ഇന്ത്യയ്ക്ക് വേണ്ടി 50 മാച്ചുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. പത്മശ്രീ, അര്‍ജുന അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.