മനാമ: ബഹറിനിൽ പുതുതായി 289 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 212 പേർ വിദേശ തൊഴിലാളികളാണ്. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 14 പേർ വിദേശത്തുനിന്നും എത്തിയവരാണ്. തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 5335 ലബോറട്ടറി ടെസ്റ്റിലൂടെ ആണ് ഇത്രയും പേരിൽ രോഗം കണ്ടെത്താനായത്. പുതുതായി 31 പേർ കൂടി രോഗവിമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ചികിത്സയിലുള്ള ആകെ രോഗബാധിതർ 1385 ആയി ഉയർന്നിട്ടുണ്ട്. ആകെ രോഗമുക്തി നേടിയവർ 1113 ആണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 1,05,365 പേരെയാണ് രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുള്ളത്. നിലവിൽ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 2,506 പേരാണ്.