മനാമ:കോവിഡ് കാരണം പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം സ്വകാര്യമേഖലയിലെ ബഹ്റൈൻ ജീവനക്കാർക്കുള്ള ഏപ്രിൽ വേതനം ഇന്നലെ ബിസിനസ്സ് ഉടമകളുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടു. ഓൺലൈനായി രജിസ്റ്റർ ചെയ്ത 87 ശതമാനം തൊഴിൽ ഉടമകളുടെയും അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും എസ്ഐഒ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ ചീഫ് എക്സിക്യൂട്ടീവ് ഇമാൻ മുസ്തഫ അൽ മുർബതി പറഞ്ഞു. ഏപ്രിൽ ,മെയ് , ജൂൺ എന്നീ മാസങ്ങളിലെ ശമ്പളമായി തൊഴിലില്ലായ്മ നിധിയിൽ നിന്ന് നൽകുന്നത്. ശേഷിക്കുന്ന 13 ശതമാനം തൊഴിലുടമകൾക്കും രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടെന്നു ഇമാൻ മുസ്തഫ അൽ മുർബതി പറഞ്ഞു. ഏപ്രിൽ 18 നും 20 നും ഇടയിൽ ഇവർ രജിസ്റ്റർ ചെയ്യണം.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില് 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്മ്മനിയിയിലെ കാര് ആക്രമണം: ബഹ്റൈന് അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി