മനാമ: ഗൾഫ് രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വിദേശികളുമായി അടുത്ത് ഇടപെഴുകുന്ന സ്വഭാവവും ,മറ്റുള്ളവരെ സഹായിക്കുന്നതിലും സ്നേഹിക്കുന്നതിലും മുന്നിലാണ് ബഹ്റൈനികൾ. കഴിഞ്ഞ ദിവസത്തെ മഴയിൽ നടന്ന ഒരു സംഭവം ഇവരുടെ സഹജീവികളോടുള്ള സഹാനുഭൂതിക്ക് മറ്റൊരു ഉദാഹരണമാണ്.ജാരി അൽ ഷെയ്ഖ് പ്രദേശത്തിന് സമീപമുള്ള വാലി അൽ അഹാദ് ഹൈവേയിൽ മഴയെത്തുടർന്ന് വഴിയിൽ വാഹനം നിലച്ചുപോയ ഒരു അപരിചിതനെ അതുവഴി പോയ ശൈഖ് സൽമാൻ ബിൻ അബ്ദുല്ല അൽ ഖലീഫ സഹായിക്കുന്ന ചിത്രം വൈറലായി. ബഹ്റൈനികളുടെ സഹജീവികളോടുള്ള സ്നേഹവും കരുണയും ഇതിലൂടെ കൂടുതൽ വ്യക്തമാകുന്നു.അതോടൊപ്പം ഈ കോറോണക്കാലത്തു ആവശ്യമുള്ളവർക്ക് ഒരു സഹായഹസ്തം നൽകാൻ മടിക്കരുത് എന്ന സന്ദേശവും ഇതിൽ അടങ്ങിയിരിക്കുന്നു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു