മനാമ: കൊറോണ വൈറസിനെ നേരിടാനുള്ള നടപടികൾ ചർച്ച ചെയ്യാനും വിവരങ്ങൾ നൽകുന്നതിനുമായി നാഷണൽ ടാസ്ക്ഫോഴ്സ് വാർത്താസമ്മേളനം നടത്തി. ആരോഗ്യമന്ത്രി ഫഈഖ ബിന്ത് സയീദ് അൽ സാലിഹ്, വാണിജ്യ, വ്യവസായ , ടൂറിസം മന്ത്രി സയീദ് ബിൻ റാഷിദ് അൽ സയാനി, പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ, നാഷണൽ ടാസ്ക് ഫോഴ്സിന്റെ ഭാഗമായ ഡോ. ജമീല അൽ സൽമാൻ, ഡോ.മനാഫ് മുഹമ്മദ് അൽ ഖതാനി എന്നിവർ പങ്കെടുത്തു.
1. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കൊഴിച്ചു പുറത്തിറങ്ങരുതെന്നും കഴിയുന്നതും വീട്ടിൽ തന്നെ തങ്ങണമെന്നും ആരോഗ്യമന്ത്രി ഫഈഖ ബിന്ത് സയീദ് അൽ സാലിഹ് പറഞ്ഞു. സ്വകാര്യ മേഖല വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തരത്തിൽ റിമോട്ട് വർക്കിംഗ് പോളിസി പിന്തുടരണം. ബഹറിൻ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
2. ഹൈപ്പർ മാർക്കറ്റുകൾ , കോൾഡ് സ്റ്റോർ, ബാങ്കുകൾ, ബേക്കറികൾ , ഫർമസികൾ എന്നിവ ഒഴികെയുള്ള ബഹറിനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും മാർച്ച് 26 മുതൽ താത്കാലികമായി അടച്ചിടുമെന്ന് വാണിജ്യ, വ്യവസായ , ടൂറിസം മന്ത്രി സയ്യിദ് ബിൻ റാഷിദ് അൽ സയാനി അറിയിച്ചു.
3. പൊതു ഇടങ്ങളിൽ 5 പേരിൽ കൂടുതലുള്ള ഒത്തുചേരൽ നിരോധിച്ചതായി പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ പറഞ്ഞു.
4. നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടും.
5. ഭയക്കേണ്ട കാര്യമില്ല, രാജ്യം ചികിത്സയും , മരുന്നും നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 444 എന്ന നമ്പറിൽ ബന്ധപ്പെടണം.