ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്റെ കൊറോണ പരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവ് ആണ് ഫലം. കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ നടന്ന ഒന്നാംഏകദിനത്തിന് ശേഷം താരത്തിന് കടുത്ത തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ രോഗ ബാധയുണ്ടോയെന്ന സംശയമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് താരത്തെ ഐസൊലേഷനിലേക്ക് മാറ്റി. എന്നാല്‍ താരത്തിന്റെ പരിശോധനാ ഫലങ്ങള്‍ ഇന്നലെ പുറത്ത് വന്നതോടെ അദ്ദേഹത്തിന് കൊറോണ രോഗ ബാധയില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അതേ സമയം ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ കെയിന്‍ റിച്ചാര്‍ഡ്സണും കൊറോണ രോഗ ബാധയുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് ക്വാറന്റൈന് വിധേയമായിരുന്നു. എന്നാല്‍ പരിശോധനഫലം വന്നപ്പോള്‍ അദ്ദേഹത്തിന്റെയും നെഗറ്റീവ് ആയിരുന്നു.