അര്‍ജന്റീനിയന്‍ താരമടക്കം ഇറ്റാലിയന്‍ ലീഗിലെ രണ്ട് പ്രൊഫഷണല്‍ താരങ്ങള്‍ക്ക് കൂടെ കൊറോണ സ്ഥിരീകരിച്ചു. ഫിയൊറെന്റീന താരങ്ങളായ കുട്രൊണേയ്ക്കും പെസെലയ്ക്കുമാണ് ടെസ്റ്റില്‍ പോസിറ്റീവ് ഫലം വന്നത്. ഈ ജനുവരിയില്‍ വോള്‍വ്സില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ഇറ്റലിയില്‍ എത്തിയ താരമാണ് കുട്രോണെ.
ഫിയൊറൊന്റീനയിലെ മൂന്നാം സീസണാണ് അര്‍ജന്റീന താരമായ പെസെല്ലെയ്ക്ക്. ഇതോടെ ഇറ്റാലിയന്‍ ലീഗില്‍ കൊറൊണ ബാധിച്ച താരങ്ങളുടെ എണ്ണം 9 ആയി. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.