കൊറോണ വൈറസുമായി ബന്ധപ്പെട്ട കൂടുതൽ നിരോധനങ്ങൾ ചെക്ക് (Czech) സർക്കാർ ശനിയാഴ്ച രാവിലെ ഇഷ്യൂചെയ്തു. ചെക്ക് (Czech) സർക്കാർ ഇന്ന് മുതൽ 10 ദിവസത്തേക്ക് പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചു.
പബ്ബുകൾ തുറക്കുന്ന സമയം സർക്കാർ മുമ്പ് നിയന്ത്രിച്ചിരുന്നുവെങ്കിലും വൈറസ് പടരാതിരിക്കാൻ കർശന നടപടികൾ ആവശ്യമാണെന്ന് ശനിയാഴ്ച പറഞ്ഞു. ഫുഡ് സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ഗ്യാസ് സ്റ്റേഷൻ, സുപ്രധാന വസ്തുക്കൾ വിൽക്കുന്ന മറ്റ് സ്റ്റോറുകൾ എന്നിവ ഒഴികെയുള്ള മിക്ക കടകളും അടയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്.