കോവിഡ്-19 വിനോദസഞ്ചാര മേഖലകളെ ബാധിച്ചതോടെ നഗര ങ്ങള് കാട്ടുകുരങ്ങന്മാരുടെ കേന്ദ്രങ്ങളാകുന്നു. തായ്ലാന്റിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കുരങ്ങന്മാര് നഗരത്തിലിറങ്ങിയത്.
വിനോദ സഞ്ചാരികള്‍ ധാരാളമെത്തുന്ന ലോപ്ബുരീ പ്രദേശത്ത് ഭക്ഷണം കിട്ടാതാ യതോടെയാണ് സമീപത്തെ നഗരങ്ങളിലേക്ക് വാനരപ്പട കൂട്ടമായിറങ്ങിയത്. കയ്യില്‍ കിട്ടിയതെന്തും വലിച്ചെറിഞ്ഞ് ഭക്ഷണത്തിനായി അവര്‍ പാഞ്ഞു നടക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സഞ്ചാരികള്‍ കുരങ്ങന്മാര്ക്ക് ഭക്ഷണം സ്ഥിരം കൊടുക്കുന്ന ശീലമുള്ളിടത്താണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. പരസ്പരം ഭക്ഷണത്തിനായുള്ള പിടിവലി വലിയ അക്രമത്തിലേക്കും വഴിമാറു ന്നതായി പ്രദേശവാസികള്‍ ഭീതിയോടെ വിവരിക്കുന്നു.