തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂര്‍ എന്റെ ജില്ലയാണെന്നും അതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്റെ വ്യക്തിപരമായ ആവശ്യമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് കൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി എല്ലാ കാര്യത്തിലും മൗനം പാലിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സെർച്ച് കമ്മിറ്റി റദ്ദാക്കി വി.സിയെ വീണ്ടും നിയമിച്ച് ഗവർണറെ സ്വാധീനിക്കാനും സർവകലാശാല ചട്ടങ്ങൾ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടെന്നാണ് ആക്ഷേപം. പ്രതിപക്ഷമല്ല, സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറാണ് മുഖ്യമന്ത്രിക്കെതിരെ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഇങ്ങനെയാണോ സർവ്വകലാശാലയെ നിയന്ത്രിക്കുന്നത്? വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പരിതാപകരമായ അവസ്ഥയിലാണ് സമരം ചെയ്യുന്നത്. വലിയതുറയിലെ സിമന്റ് ഗോഡൗണുകളിൽ താമസിക്കുന്നവരെയെങ്കിലും വാടകവീടുകളിലേക്ക് മാറ്റാൻ സർക്കാർ തയ്യാറാവണം. അതിനുശേഷം, അവരെ ശാശ്വതമായി പുനരധിവസിപ്പിക്കണം. സർക്കാരിന്റെ അറിവോടെയാണ് അദാനി ഹൈക്കോടതിയെ സമീപിച്ചത്. സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാരും അദാനിയും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Trending
- ‘കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യം, ഇവിടത്തെ രാജാവാണ് താനെന്നാണ് പിണറായിയുടെ വിചാരം’; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
- ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധിയും; ‘മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല’
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 468 ഡ്രോണുകളും തകര്‍ത്തു
- പെട്രോൾ പമ്പിന് സമീപം ചുറ്റിത്തിരിഞ്ഞ് യുവാവ്, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചു, എംഡിഎംഎയുമായി പിടിയിലായത് ജാമ്യത്തിലിറങ്ങിയ പ്രതി
- പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണം: രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ
- അതീവ സുരക്ഷാ മേഖലയായ ദില്ലി നിയമസഭാ സമുച്ചയത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി ആള് പിടിയിൽ
- `ഇറങ്ങിപ്പോയതല്ല, ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു’; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് ആർ ശ്രീലേഖ
- ഐഒസി ബഹ്റൈൻ ഘടകം യു ഡി എഫ് ൻ്റെ വൻവിജയത്തിനായി നടത്തിയ ഇലക്ഷൻ പ്രചരണ ഓൺലൈൻ സൂം മീറ്റ് ജനകീയമാക്കി….
