കൊറോണ വൈറസ് ലോകമെമ്പാടും മരണനൃത്തമാടുമ്പോള്‍, വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നുള്ള 103 വയസ്സുള്ള മുത്തശ്ശി മാരകമായ അണുബാധയിൽ നിന്ന് കരകയറുന്നത് പ്രതീക്ഷയുടെ തിളക്കമാകുന്നു. 101 വയസുള്ള അവസാന റെക്കോർഡ് ഉടമയേക്കാൾ രണ്ട് വയസ്സ് കൂടുതലുള്ള ഷാങ് ഗുവാങ്ഫെന് വുഹാനിലെ ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിക്കാൻ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാലാണ് ഷാങ് അതിവേഗം സുഖം പ്രാപിച്ചതെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു.
Çin'in Wuhan kentinde ortaya çıkan ve tüm dünyada hızla yayılmaya devam eden koronavirüse yakalanan 103 yaşındaki bir kadın altı günlük tedavinin ardından taburcu oldu. Vuhan kentinde yaşayan Zhang Guangfen adındaki kadın, şimdiye dek iyileşen en yaşlı kişi oldu. pic.twitter.com/AbNGdM7iDH
— ANKA Haber Ajansı (@ankahabera) March 11, 2020
മാർച്ച് ഒന്നിന് കോവിഡ് -19 രോഗനിർണയം നടത്തിയ ഗുവാങ്ഫെനെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു. മധ്യ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിലെ ടോങ്ജി മെഡിക്കൽ കോളേജിലെ ലിയാൻ അഫിലിയേറ്റഡ് ആശുപത്രിയിലായിരുന്നു മുത്തശ്ശിയെ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഗുവാങ്ഫെന് സംസാരിക്കാൻ കഴിയുമായിരുന്നില്ല, എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിച്ചുവെന്ന് ഡോ. സെങ് യൂലാൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, 101 വയസ്സുള്ള ഒരാള്‍ ഒരാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഖം പ്രാപിച്ചിരുന്നു. കൊറോണ വൈറസ് എന്ന കോവിഡ് -19 ആഗോളതലത്തിൽ 120,000 ത്തോളം ആളുകളെ ബാധിച്ചിട്ടുണ്ടെന്നും ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ ബാധിച്ചതെന്നും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.