യുവതികളെ വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്ത പ്രതി പിടിയിൽ. വ്യാജപ്പേരുകള്‍ ഉപയോഗിച്ച് നിരവധി സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ച് ആഭരണങ്ങള്‍ കൈക്കലാക്കുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ ശൈലി.
ചാവക്കാട് പത്തായകാട് സ്വദേശി അനീസ് മുഹമ്മദ് (45) എന്നയാളാണ് പിടിയിലായത്. അരീക്കോട് വെച്ച് വൈത്തിരി പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ, മീനങ്ങാടി സ്വദേശിനിയായ യുവതി അനീസിനെതിരെ വൈത്തിരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈത്തിരി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വ്യാപകമായി തട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 406, 506 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.