ഹോളി ദിനത്തില്‍ ആസ്ട്രേലിയന്‍ കൊടുമുടിയില്‍ ഇന്ത്യന്‍ പതാക പാറിച്ച് പര്‍വ്വതാരോഹക. മധ്യപ്രദേശ് സ്വദേശിനി ഭാവന ദേഹരിയയാണ് ആസ്ട്രേലിയയിലെ ഏറ്റവും കൂടിയ കൊടുമുടിയായ കോസിയുസ്കോ കീഴടക്കിയിരിക്കുന്നത്. 2,228 മീറ്ററാണ് കൊടുമുടിയുടെ ഉയരം.
കഴിഞ്ഞവര്‍ഷം ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസറ്റും, കിളിമഞ്ചാരോയും ദേഹരിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോസിയുസ്കോയും കീഴടക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ദീപാവലി ദിനത്തില്‍ ആയിരുന്നു ദേഹരിയ ആഫ്രിക്കയിലെ കിളിമഞ്ചാരോ കീഴടക്കിയത്.
ഈ വര്‍ഷത്തെ തന്റെ ഹോളി ആഘോഷം ആസ്ട്രേലിയയില്‍ ആണെന്ന് ദേഹരിയ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട ആഘോഷങ്ങളാണ് ഹോളിയും ദീപാവലിയും. രണ്ട് ഉത്സവങ്ങളും കൊടുമുടികളില്‍ ആഘോഷിക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായെന്നും ദേഹരിയ പറഞ്ഞു.