മനാമ: ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ബഹ്റൈനിലെത്തുന്ന പ്രമുഖ പണ്ഡിതനും മര്‍ക്കസ് ജനറല്‍ മാനേജറുമായ സി.മുഹമ്മദ് ഫൈസിക്ക് ബഹ്റൈനിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്കി. ഐ സി എഫ് പ്രസിഡന്റ് സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ഗഫൂർ കൈപ്പമംഗലം(കെഎംസിസി), ജമാൽ നദ്വി ഇരിങ്ങൽ (ഫ്രണ്ട്സ്), അബ്ദുൽ ജലീൽ ഹാജി (ഐഎംസിസി), ജാഫർ മൈദാനി (ഇന്ത്യൻ സ്കൂൾ), കെ.ടി. സലീം, ഷബീറലി തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു റഫീഖ് അബ്ദുല്ല (യു പി പി), നിസാർ കൊല്ലം (എ എ പി), നാസർ മഞ്ചേരി (മലപ്പുറം പ്രവാസി അസോസിയേഷൻ), കാസിം നന്തി (കെഎംസിസി), ബഷീർ അമ്പലായി, മൊയ്തീൻ ഹാജി പയ്യോളി (ബിസിനസ് ഫോറം), ഷിബു പത്തനംതിട്ട (സിജി), അബൂബക്കർ ലത്തീഫി (ഐ സി എഫ്), നിസാർ ചെറുകുന്ന് (ഐ സി എസ്), ജവാദ് വക്കം (ഒഐസിസി), സിബിൻ സലീം (മൈത്രി), അബ്ദുൽ ജലീൽ കുറ്റ്യാടി (മാധ്യമം), അനസ് റഹീം കായംകുളം (ഐ വൈ സി സി), സൈഫുദ്ധീൻ തൃശൂർ (മാറ്റ് തൃശൂർ), മുസ്തഫ പട്ടാമ്പി (പടവ്), ഹാഷിം വില്യാപ്പള്ളി(കിംഗ് പാക്ക്), നൗഷാദ് മഞ്ഞപ്പാറ തുടങ്ങിയവർ സംബന്ധിച്ചു. എം.സി. അബ്ദുൽ കരീം സ്വാഗതവും ശംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു