മനാമ : ബഹറിൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ മുപ്പതാമത് വാർഷികാഘോഷമായ ”പവിഴസ്മൃതി” യുടെ സമാപന സമ്മേളനം വിപുലമായ രീതിയിൽ നടന്നു. ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിന്റെ ഉത്ഘാടനം അഡ്വ: ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ, സാരഥി കുവൈറ്റ് പ്രസിഡണ്ട് കെ.വി സുഗുണൻ, വ്യവസായി കെ.ജി ബാബുരാജ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ , എസ്.എൻ.സി.എസ് സ്ഥാപക അംഗം കെ.ഭാസ്കരൻ, കെ.എസ്.ഇ.എ. മുൻ പ്രസിഡണ്ട് പമ്പാവാസൻ നായർ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സി ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് ദിവാകരൻ സ്വാഗതവും പവിഴസ്മൃതി ജനറൽ കൺവീനർ സന്തോഷ് ബാബു നന്ദിയും പറഞ്ഞു. സമാപന പരിപാടികൾക്ക് ജയകുമാർ, സുരേഷ് ശിവാനന്ദൻ, പി.കെ. പവിത്രൻ, കെ.വി. പവിത്രൻ, എം.ടി വിനോദ് കുമാർ, നവീൻ വിജയൻ, പ്രശാന്ത് കെ.കെ, രാജേഷ് എൻ, ശരത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ മുതിർന്ന അംഗങ്ങളെയും 25 വർഷം പൂർത്തിയാക്കിയ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ നാടൻ പാട്ടുകാരി പ്രസീദ ,ഗായകൻ വിഷ്ണു രാജ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടി അരങ്ങേറി. ബഹറിനിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ബഹറിനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു