ക്വാലാലംപുർ : ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിലൊന്നായ മിസ് കോസ്മോ വേള്‍ഡ് കിരീടം കോഴിക്കോട് സ്വദേശിയായ സാന്‍ഡ്ര സോമന്. മലേഷ്യയിലെ ക്വലാലംപുരില്‍ നടന്ന മിസ് കോസ്മോ വേള്‍ഡ് ലോക സൗന്ദര്യമത്സരത്തില്‍ 24 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളി സൗന്ദര്യറാണിയായിരിക്കയാണ് ഈ 22-കാരി. മലേഷ്യയില്‍ കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരിയായി കോഴിക്കോട് സ്വദേശിയായ സാന്‍ഡ്ര സോമന്. എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചാണ് സൗന്ദര്യ റാണിയായത്. മുന്‍ മിസ് ഇന്ത്യ പൂജ ബിംറയുടെ കീഴിലായിരുന്നു ഒരു മാസത്തെ പരിശീലനം. മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ സാന്ദ്ര നാലു വര്‍ഷമായി മോഡലിങ് രംഗത്ത് സജീവമാണ്.സ്കൂള്‍ കാലം മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. സൗത്ത് കൊറിയയുടെ ഷിൻ ചിൻ ഫസ്റ്റ് റണ്ണറപ്പും ഫിലിപ്പൈൻസിന്റെ ജെസ്സിക്ക മേയ് സെക്കന്റ് റണ്ണറപ്പുമായി.
Trending
- സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം
- അബുദബിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് കാനഡ
- ജയറാമിന്റെ മകളും മോഡലുമായ മാളവികയുടെ വിവാഹം നടന്നു
- രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു’ – കെ.സുരേന്ദ്രൻ
- കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
- ബഹ്റൈനിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്