മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തെ മാത്യദേവാലയമായ ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ശിലാസ്ഥാപന കര്‍മ്മം നടന്നു. സ്ഥല സൗകര്യ വിപുലീകരണം ലക്ഷ്യമാക്കി, പുനനിര്‍മ്മാണത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ശിലാസ്ഥാപന കര്‍മ്മം നവംബര്‍ 20 ബുധനാഴ്ച്ച വൈകിട്ട് വിശുദ്ധ കുര്ബ്ബയ്ക്ക് ശേഷം വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ വാണരുളുന്ന പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയും, മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ പരിശുദ്ധ മോറോന് മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയാല്‍ നിര്‍വഹിക്കപ്പെട്ടു. ഇതോടനുബന്ധിച്ചു സന്ധ്യനമസ്ക്കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, പൊതു സമ്മേളനം, ആശീര്‍വാദം എന്നിവ നടന്നു.
Trending
- സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം
- അബുദബിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് കാനഡ
- ജയറാമിന്റെ മകളും മോഡലുമായ മാളവികയുടെ വിവാഹം നടന്നു
- രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു’ – കെ.സുരേന്ദ്രൻ
- കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
- ബഹ്റൈനിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്