കൊച്ചി : ലക്ഷ്വദീപ് അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ ഭരണപരിഷ്കാരങ്ങൾക്കെതിരെ വില്ലിംഗ്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു മുന്നിൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സും ലക്ഷ്വദീപ് സ്റ്റുഡന്റസ് അസോസിയേഷനും സംയുക്തമായി നടത്തിയ മാർച്ചിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
ദ്വീപ് നിവാസികളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ടും കപ്പൽ സർവ്വീസുകളുടെ എണ്ണം പൂർണ്ണതോതിലാക്കണമെന്നാവശ്യമുന്നയിച്ചു കൊണ്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
അതേസമയം ലക്ഷ്വദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തിയുളള പക പോക്കൽ നടപടികളുടെ ഭാഗമായാണ് കപ്പൽ സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചെന്നും . അറ്റകുറ്റപണികൾക്കെന്ന പേരിൽ കൊച്ചിൻ ഷിപ്പിയാർഡിൽ കയറ്റിയിരിക്കുന്നു കപ്പലുകൾക്കായി പണം അനുവദിക്കാത്തത് മനപ്പൂർവ്വമാണെന്നും നാഷണലിസ്റ്റ് യൂത്ത് പ്രവർത്തകർ പറഞ്ഞു. ഈ പ്രശ്ന ഉടൻ പരിഹാരം അടിയന്തരമായി നടപ്പിലാക്കിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധ സമര പോരാട്ടങ്ങൾ കാഴ്ചവയ്ക്കുമെന്നും പ്രവർത്തകർ അറിയിച്ചു.
പ്രതിഷേധ മാർച്ചിൽ LSA സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അനീസ് , ജനറൽ സെക്രട്ടറി സഫറുള്ള , PBC മിസ്ബാഹുദ്ദീൻ , സെക്രട്ടറി അസീം ഫായിസ് ഉൾപ്പെടെ പത്തോളം LSA പ്രവർത്തകരെയും കേരളാ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.