കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഐഎം ഓഫീസ് നിര്‍മ്മാണത്തിനും തെരഞ്ഞെടുപ്പിനുമായി പിരിച്ചെടുത്ത ഫണ്ടില്‍ തിരിമറി നടന്നതായി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടി പിരിച്ചെടുത്ത ഫണ്ടില്‍ നിന്ന് ഒരുകോടി തുക എംഎല്‍എയുള്‍പ്പെടുള്ള നേതാക്കള്‍ തിരിമറി നടത്തിയെന്നാണ് പരാതി. എന്നാല്‍, ആരോപണ വിധേയരായ എല്ലാവര്‍ക്കെതിരെയും നടപടിയെടുത്തില്ലെന്നും വിമര്‍ശനമുണ്ട്.
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുമതലയുണ്ടായിരുന്ന ഒരു ഏരിയ സെക്രട്ടറി, എംഎല്‍എ എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി ഗോപിനാഥ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പരാതി അന്വേഷിച്ചത്. എന്നാല്‍, വിഷയം സംഘടനയുമായി ബന്ധപ്പെട്ടതാണെന്നും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് പറഞ്ഞു.